മാരകേഷ്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ശക്തമായ ഭൂകമ്പം. മരണം 2000 കടന്നുവെന്നാണ് അധിതകൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 2059 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 1404 പേരുടെ നില ഗുരുതരമാണ്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മാരകേഷ് നഗരത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. രാജ്യത്ത് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങള്‍തന്നെ വേണ്ടിവരുമെന്നാണ് റെഡ് ക്രോസ് അടക്കമുള്ള സംഘടനകള്‍ പറയുന്നത്.അറ്റ്ലസ് പര്‍വതമേഖലാ പ്രവിശ്യയായ അല്‍ ഹൗസിലെ ‘ഇഖില്‍’ ആണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചരിത്രനഗരമായ മാരകേഷിന് തെക്കുപടിഞ്ഞാറ് 72 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രാത്രി 11.11 -നുണ്ടായ ഭൂകമ്പം സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. പിന്നാലെ 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായി.കെട്ടിടങ്ങള്‍ക്കടിയില്‍ ഇനിയും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വൈദ്യുതിയില്ലാതായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.350 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ റബാത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. ആറുപതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് മൊറോക്കോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജോഗ്രഫി അറിയിച്ചു.അറ്റ്ലസ് പര്‍വതപ്രദേശത്തെ ഹൗസ്, ടറൗഡന്റ് എന്നിവയുള്‍പ്പെടെയുള്ള അഞ്ച് പ്രവിശ്യകളിലാണ് കൂടുതല്‍ ആള്‍നാശമുണ്ടായത്. തീരപ്രദേശങ്ങളായ റബാത്, കാസബ്‌ളാങ്ക, എസോയിറ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.2004-ലാണ് മൊറോക്കോയില്‍ അവസാനമായി ഭൂകമ്പമുണ്ടായത്. അന്നത്തെ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1960 -ലുണ്ടായ ഭൂകമ്പത്തില്‍ (5.8 തീവ്രത) 12000 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…