ലോക്‌സഭ തിരഞ്ഞെടുപ്പില് ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന തൃശ്ശൂര് ലോക്‌സഭ മണ്ഡലത്തില് സി.പി.ഐ. സ്ഥാനാര്ഥി വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു പാര്ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നല്ല ഒന്നാന്തരം സ്ഥാനാര്ത്ഥി ആ സമയത്തുവരും. ബി.ജെ.പിയേയും കോണ്ഗ്രസിനേയും തോല്പ്പിക്കും. അതില് രണ്ടാം സ്ഥാനം ആര്ക്ക്, മൂന്നാം സ്ഥാനം ആര്ക്ക് എന്ന കാര്യത്തിലേ സംശയം ഉള്ളൂ എന്നാണ് ബിനോയ് വിശ്വം പറയുന്നത്.സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളാന് പ്രാപ്തനായ സ്ഥാനാര്ത്ഥി രംഗത്ത് ഉണ്ടാവും. തൃശ്ശൂരില് സി.പി.ഐ. ജയിക്കുകയും ചെയ്യും. ആ കാര്യത്തില് യാതൊരു സംശയവും വേണ്ട. രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് അറിയാവുന്ന, സമൂഹത്തിന്റെ പള്‌സ് അറിയാവുന്ന ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയ്ക്ക്, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയ്ക്ക് ആ കാര്യത്തില് എനിക്ക് സംശയമേ ഇല്ല. ആരെല്ലാം വന്നാലും എന്തെല്ലാം മാജിക് കളിച്ചാലും എന്തെല്ലാം ഗ്യാരണ്ടി പ്രവാഹം ഉണ്ടായാലും അതിനെ എല്ലാം തൃശ്ശൂരിലെ ജനങ്ങള് തള്ളിപ്പറയും. സുരേഷ് ഗോപി സ്‌ക്രീനിലെ ആളാണ്, സ്‌ക്രീനിലെ ഡയലോഗ് കൊണ്ടൊന്നും കാര്യമില്ല. രാഷ്ട്രീയം എന്തെന്ന് അറിയുന്ന ആരും സുരേഷ് ഗോപിയെ ഗൗരവമുള്ള സ്ഥാനാര്ത്ഥിയായി കാണില്ല. സിനിമാ ഡയലോഗ് സ്‌റ്റൈലില് അദ്ദേഹം ഒരു വട്ടം തൃശ്ശൂരില് പയറ്റി, ഇങ്ങോട്ട് താ എന്ന് പറഞ്ഞിട്ട് ജനങ്ങള് അദ്ദേഹത്തെ തോല്പ്പിച്ചു. രണ്ടാം വട്ടം വന്നിട്ട് അസംബ്ലിയിലേക്ക് മത്സരിച്ചു, അപ്പോളും ജനങ്ങള് പറഞ്ഞു സലാം. തൃശ്ശൂരിലെ ജനങ്ങള് അത്ര നിസ്സാരക്കാരല്ല. രണ്ട് വട്ടം സുരേഷ് ഗോപിയെ തോല്പ്പിച്ചവരാണ് അവര്. എന്നിട്ടും തൃശ്ശൂര് സീറ്റ് എന്ന് പറഞ്ഞാല് അത് എന്തോ സുരേഷ് ഗോപിക്ക് വേണ്ടിയുള്ളതെന്നാണ് ചിലര് പറയുന്നത്. ജനങ്ങള്ക്ക് ഒപ്പം നില്ക്കുന്ന ഒരു സ്ഥാനാര്ത്ഥി തൃശ്ശൂരില് ഉണ്ട്. ആ സ്ഥാനാര്ത്ഥി ജയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…