യൂട്യൂബേഴ്സ് ആണ് ഇപ്പോഴത്തെ താരങ്ങള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂട്യൂബേര്‍സിന്റെ എണ്ണത്തിലും ഈ വര്‍ദ്ധനവുണ്ട്. തമാശയ്ക്ക് ആണെങ്കിലും ഇവരെ തട്ടി നടക്കാന്‍ പറ്റുന്നില്ല എന്നൊക്കെ നമ്മള് പറയാറുണ്ട്. എന്നാല്‍ ഇവരെ പുച്ഛിക്കാന്‍ വരട്ടെ… 2020 ലെ ഇന്ത്യന്‍ ജിഡിപിയിലേക്ക് യൂട്യൂബിന്റെ ക്രിയേറ്റര്‍മാര്‍ സംഭാവന ചെയ്തത് 6,800 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. യൂട്യൂബ് തന്നെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.വരുംകാലങ്ങളില്‍ തൊഴില്‍ അവസരങ്ങളിലും സാമൂഹിക സാംസ്കാരിക സ്വാധീനത്തിലും സാമ്പത്തിക വളര്‍ച്ചയിലും വളരെയധികം മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുന്ന ശക്തിയായി യൂട്യൂബിലൂടെ സാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍. യുട്യൂബിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാരും കലാകാരന്മാരും അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തില്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കും. യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായി അജയ് വിദ്യാസാഗര്‍ പറഞ്ഞു.ഇന്ത്യയിലും നിരവധി യൂട്യൂബേഴ്സ് ആണ് ഉള്ളത്. അതില്‍ തന്നെ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യൂട്യൂബേഴ്സ് വളര്‍ന്നു വരുന്നതായും നിരവധി പ്രേക്ഷകരും അവസരങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്നതാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നാല്‍പ്പത്തിയഞ്ച് ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഇതില്‍ സംഭവിക്കുന്നത്.യൂട്യൂബേഴ്സില്‍ മിക്കവരും തങ്ങളുടെ തൊഴിലായാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്റെ വളരെ ഗൗരവത്തോടെ ഇതിനെ സമീപിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. തൊഴില്‍പരമായ തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം യുട്യൂബിലൂടെ നിറവേറ്റാന്‍ സാധിച്ചെന്നാണ് അഭിപ്രായപെടുന്നവരാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റേഴ്സും. ആറ് അക്ക വരുമാനം സമ്പാദിക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60 ശതമാനമാണ് വര്‍ധിക്കുന്നത്. ആളുകള്‍ക്കിടയിലേക്ക് സ്വീകാര്യത നേടാനും യുട്യൂബ് സഹായകമായി.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












