മുംബൈ: വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷം വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ അതിന്റെ ഫലം അനുഭവിക്കാന്‍ സ്ത്രീ ബാധ്യസ്ഥയാണെന്ന് ബോംബെ ഹൈക്കോടതി.
ബലാത്സംഗക്കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. ഇര രണ്ട് തവണ വിവാഹിതയായ സ്ത്രീ ആയതിനാല്‍ അവര്‍ക്ക് ഇത്തരത്തില്‍ മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ജസ്റ്റിസ് ഭാരതി ദാംഗ്രേ സെപ്തംബര്‍ 14ന് പുറത്ത് വിട്ട ഉത്തരവില്‍ പറയുന്നത്. ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നിട്ടുള്ളത്. അതിനാല്‍ ഇത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.’കുറഞ്ഞ സമയത്തിനുള്ളില്‍ നിന്നുകൊണ്ട് രണ്ട് വട്ടം ലൈംഗികമായി ഉപയോഗിച്ചു’ എന്നാണ് പരാതിക്കാരി കോടതിയില്‍ പറഞ്ഞത്. തനിക്ക് 22 വയസ്സാണ് പ്രായം എന്നാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് ശരിയായ പ്രായമല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പത്ത് വര്‍ഷം മുമ്ബാണ് ഇവര്‍ ആദ്യം വിവാഹിതായത്. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.2021 ഫെബ്രുവരി 21ന് ആരോപണ വിധേയനായ വ്യക്തിക്കൊപ്പം സ്ത്രീ ജോലികഴിഞ്ഞ് തിരികെ വരികയായിരുന്നു. രാത്രി 11.30ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. വിജനമായ ഒരിടത്ത് വെച്ച് ഇയാള്‍ ബൈക്ക് നിര്‍ത്തി ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. ആരോടും ഇക്കാര്യം പറയരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.എന്നാല്‍ സംഭവം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പ്രതിയുമായുള്ള ഭാര്യയുടെ ബന്ധത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തു. എന്നാല്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുകയായിരുന്നുവെന്ന് സ്ത്രീ ഭര്‍ത്താവിനോട് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 27ന് പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് പറയുന്നത് നുണയാണെന്നും ഇത് ബലാത്സംഗം തന്നെയാണെന്നും സ്ത്രീയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ദാംഗ്രെ മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ പ്രത്യാഘാതം സ്ത്രീക്ക് ബോധ്യമുള്ളതാവുമെന്ന് നിരീക്ഷിച്ചു.പരാതിക്കാരി നല്‍കിയ പരാതിയില്‍ തന്നെ ഗുരുതരമായ പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 22 വയസ്സ് പ്രായമെന്നാണ് പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്ബ് വിവാഹം കഴിഞ്ഞ ഒരാളുടെ പ്രായം ഇപ്പോള്‍ 22 ആവാന്‍ യാതൊരു സാധ്യതയുമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു തവണ വിവാഹമോചനം നടത്തി, മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷം വീണ്ടും വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ അതിന്റെ ഫലം എന്തായാലും അനുഭവിക്കാന്‍ ഈ സ്ത്രീ ബാധ്യസ്ഥയാണെന്നും ജസ്റ്റിസ് ദാംഗ്രെ കൂട്ടിച്ചേര്‍ത്തു.നിലവിലെ വിവാഹബന്ധത്തില്‍ പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ പ്രതിക്കെതിരെ വ്യാജപരാതി നല്‍കുകയാണ് സ്ത്രീ ചെയ്തിരിക്കുന്നത്. സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയന് ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണങ്ങളൊന്നും താന്‍ കാണുന്നില്ലെന്നും ദാംഗ്രെ പറഞ്ഞു. അതിനാല്‍ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുകയാണെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…