
കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് സ്വന്തം നാട്ടിലും താന്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് പരിചയപെടുത്താറുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പടുത്തല്‍.ഇയാളുടെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടര്‍മാരാണ്.
ഇരുവരും ഇപ്പോള്‍ പാലക്കാടാണ് താമസം. അബുവിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു, ശേഷം സഹോദരനും ഭാര്യയ്ക്കും ഒപ്പം പാലക്കാടാണ് മാതാവ് ഇപ്പോള്‍ താമസിക്കുന്നത്. ഇവരുടെ തിരുവല്ല പെരിങ്ങരയിലെ വീട് പൂട്ടിയ നിലയിലാണ്.
രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍എംഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് എത്തിയതെന്ന് ടി എം എച്ച് ആശുപത്രി മാനേജര്‍ മനോജ് പാലക്കല്‍ .
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











