ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. എന്നാല്‍ വിലഎത്രയെന്നു സുപ്രീം കോടതിയോടു പോലും വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്രം.ഇക്കാര്യം രാജ്യസുരക്ഷയുടെപരിധിയില് വരുന്നതാണെന്നാണു സര്‍ക്കാരിന്റെ വാദം.അതേസമയം, ഇടപാടിന്റെവിശദാംശങ്ങള് റിപ്പോര്ട്ടായിസമര്പ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് ആയുധക്കമ്പനി ദാസോ, റിലയന്‍സിനെ പങ്കാളിയാക്കിയതില്കേന്ദ്രത്തിനുപങ്കില്ലെന്നുംറിപ്പോര്ട്ടില് പറയുന്നു.റഫാല്‍ യുദ്ധ വിമാന ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ 10 ദിവസത്തിനുള്ളില്‍ മുദ്രവച്ചകവറില്‍ കൈമാറണമെന്നുകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. റഫാല്ഇടപാട് സംബന്ധിച്ച് അഴിമതിആരോപണം ഉയരുകയും ഇത്ഹര്ജിയായി കോടതിയില്എത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം.വിലവിവരങ്ങള്‍ മുദ്രവച്ചകവറില്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇതുസംബന്ധിച്ചസത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.2013ലെ പ്രതിരോധ സാമഗ്രികള്‍ വാങ്ങല്‍ നടപടിക്രമങ്ങള്അനുസരിച്ചാണു റഫാല്‍ ഇടപാട് നടന്നതെന്നു കോടതിയില്‍സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിനായി ഡിഫന്സ്അക്വിസിഷന് കൗണ്സിലിന്റെഅനുമതി നേടുകയും ഫ്രാന്‍സുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒരു വര്ഷംചര്ച്ചകള് നടത്തിയശേഷമാണു കരാര്‍ ഉറപ്പിച്ചത.് സുരക്ഷാകാര്യ മന്ത്രിസഭാ കമ്മിറ്റിയുടെഅംഗീകാരം നേടിയിട്ടുണ്ട.് ഈഅംഗീകാരം ഇരു രാജ്യങ്ങളുംകരാര് ഒപ്പിടുന്നതിനു മുന്പുതന്നെനേടിയിരുന്നെന്നുംരേഖകള് പറയുന്നു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












