ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘ബിരിയാണി’ എന്ന ചിത്രത്തിനുശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘തീയറ്റര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.റിമ കല്ലിങ്കല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന ഒരു യുവാവിനെയാണ് കാണാനാകുന്നത്.അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി എ ശ്രീകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘തീയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ് പേരിട്ടിരിക്കുന്നത്. വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിനു ശേഷം അന്‍ജന -വാര്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.യാഥാര്‍ത്ഥ്യങ്ങളെ ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം. തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്ന ചിത്രം നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ്.സജിന്‍ ബാബുവിന്റെതായി പുറത്തിറങ്ങിയ ‘ബിരിയാണി’ എന്ന സിനിമ കനി കുസൃതി എന്ന നടിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്എന്നിവ നേടിക്കൊടുക്കുകയും ലോകമെമ്ബാടും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 45 ഓളം പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ചിത്രം കരസ്ഥമാക്കിയത്.റിമ കല്ലിങ്കലിനെ കൂടാതെ സരസ ബാലുശ്ശേരി,ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലീം, ബാലാജി ശര്‍മ, രതീഷ് രോഹിണി, അരുണ്‍ സോള്‍, അശ്വതി, മീനാക്ഷി രവീന്ദ്രന്‍, ആര്‍ ജെ അഞ്ജലി, മീനാരാജന്‍, ലക്ഷ്മി പത്മ, അപര്‍ണ സെന്‍, അഖില്‍ കവലയൂര്‍, ഡി രഘുത്തമന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…