എക്‌സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎല്‍എ. ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തില്‍ മോശപ്പെടുത്തുന്ന രീതിയില്‍ ശരിയല്ല. നിഷ്‌കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാന്‍ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും യു പ്രതിഭ പറഞ്ഞു. പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം .തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കൃത്യമായി ശിക്ഷ നല്‍കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസില്‍ പ്രതികള്‍ക്കായി താന്‍ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 28ന് ലഹരി ഉപയോഗിച്ചതിന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്.
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നിന്നും ഒഴിവാക്കുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…