അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റില്, തേക്ക്, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങളെ നീക്കം ചെയ്ത് കേരളത്തിലെ 4141 ഹെക്ടര്‍ പ്രദേശം (10,228 ഏക്കര്) സ്വാഭാവികവനമാക്കുന്നു. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെയാണ് നടപടികള്‍ ആരംഭിക്കുന്നത്. ഏകവിളതോട്ടങ്ങള് മാറ്റി തദ്ദേശീയ മരങ്ങള് നടാനുള്ള സര്‍ക്കാര്‍ പദ്ധതി 2021-ലാണ് ആരംഭിച്ചത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ മരങ്ങള് മുറിച്ചുമാറ്റി ഓരോ പ്രദേശത്തിനുമനുസരിച്ച് സ്വാഭാവിക മരങ്ങളായ മലവേപ്പ്, വട്ട, ഞാവല്, കാട്ടുനെല്ലി, വാക, മുള തുടങ്ങിയവയാണ് വെച്ചുപിടിപ്പിക്കുന്നത്. നബാര്‍ഡ് പദ്ധതിയില് ഉള്‍പ്പെടുത്തി വിവിധ സര്‍ക്കിളുകളിലായി പ്രവൃത്തികള് പുരോഗമിക്കുകയാണ്. 27,000 ഹെക്ടര് സ്ഥലത്ത് രണ്ട് പതിറ്റാണ്ട് കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഏകവിളതോട്ടങ്ങള് ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊല്ലം, തൃശൂര് സര്‍ക്കിളിന്റെ കീഴിലുള്ള 748 ഹെക്ടര് അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളില് നിന്നും അസംസ്‌കൃത വസ്തുക്കള് ശേഖരിക്കുന്നതിന് വെള്ളൂരിലെ കേരള പേപ്പര് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെ.പി.പി.എല്) കമ്പനിക്ക് അനുമതി നല്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…