ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ രണ്ടാമത്തെ മരണം
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം.അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു.പാല്‍ തൊണ്ടയില്‍ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചു.മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം.ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.ഫെബ്രുവരി 28 ന് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.ഇതിലും യഥാര്‍ത്ഥ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല
അറ്റകുറ്റപ്പണിയുടെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ നിന്ന് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.സമീപത്തെ ലോഡ്ജിലേക്കാണ് കുട്ടികളെ മാറ്റിയത്.മാറ്റി പാര്‍പ്പിച്ച കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്നും ആക്ഷേപമുണ്ട്

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…