ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്ക് പിഴ ശിക്ഷ. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി.വിക്കറ്റുകള്‍ക്കിടയില്‍ നടക്കുകയായിരുന്ന സാം കോണ്‍സ്റ്റാസിന്റെ ചുമലില്‍ വിരാട് ഷോള്‍ഡര്‍ കൊണ്ട് തട്ടുകയായിരുന്നു.എന്നാല്‍ ഇത് ഓസ്ട്രേലിയന്‍ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ പിന്നീട് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം പരമ്പരയില്‍ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നല്‍കിയത്.65 പന്തില്‍ രണ്ട് സിക്‌സറുകളും നാല് ഫോറുകളും അടക്കം 60 റണ്‍സ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുംമ്രയ്‌ക്കെതിരെ രണ്ട് സിക്‌സറുകള്‍ പറത്തി.കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങാത്ത താരമാണ് ബുംമ്ര.ബുംമ്രയ്‌ക്കെതിരെ ഒരോവറില്‍ 18 റണ്‍സ് ചേര്‍ക്കാനും കോണ്‍സ്റ്റാസിനായി. അതേസമയം നാലാം ടെസ്റ്റായ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ ആറിന് 311 എന്ന ശക്തമായ നിലയില്‍. ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ, അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് ഈ സ്‌കോര്‍ നേടിയെടുത്തത്.സാം കോണ്‍സ്റ്റാസ് 65 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖവാജ 121 പന്തി 57 റണ്‍സ് നേടി. ലബുഷെയ്ന്‍ 72 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് 68 റണ്‍സെടുത്ത് ക്രീസിലുണ്ട്. സ്മിത്തിനൊപ്പം 8 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ക്രീസില്‍.ഇന്ത്യന്‍ നിരയില്‍ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ്, ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…