രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 16,884.29 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 178 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ 6,068.08 കോടി രൂപയായിരുന്നു അറ്റാദായം.അറ്റപലിശ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 31,197 കോടി രൂപയില്‍ നിന്നും 24.7 ശതമാനം വര്‍ദ്ധനവോടെ, 38,904 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 3.47 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 3.84 ശതമാനമായിരുന്നു. അതേസമയം, ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.91 ശതമാനത്തില്‍ നിന്നും, 2.76 ശതമാനമായി കുറഞ്ഞത് വളര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇത്തവണ പ്രവര്‍ത്തനലാഭം 12,753 കോടി രൂപയില്‍ നിന്നും 25,297 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഇത്തവണ പ്രതീക്ഷകള്‍ക്കപ്പുറമാണ് ബാങ്കിന്റെ വളര്‍ച്ച ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…