സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 43,640 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5,455 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇതോടെ, ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില ഇന്ന് ഉള്ളത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.തിങ്കളാഴ്ച സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍, ചൊവ്വാഴ്ചയും, ബുധനാഴ്ചയും, വ്യാഴാഴ്ചയും വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത് ഓഗസ്റ്റ് ഒന്നിനാണ്. ഒരു പവന് സ്വര്‍ണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി വില. ഇന്ന് ആഗോളതലത്തില്‍ സ്വര്‍ണ വ്യാപാരം നേരിയ ഉയര്‍ച്ചയിലാണ് നടക്കുന്നത്. ട്രോയി ഔണ്‍സിന് 1,914.28 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണവില. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ അസ്ഥിരത വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…












