ന്യൂഡല്‍ഹി ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 12ന് നടത്തുമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 8ന് നടക്കും. 68 സീറ്റാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലുള്ളത്.കോവിഡ് ഭീഷണി വലിയ തോതില്‍ നിലവിലില്ലെന്നും എന്നാലും ജാഗ്രത അനിവാര്യമാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ അതനുസരിച്ച് പുതുക്കും. 80 വയസുകഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാം. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.വര്‍ഷത്തില്‍ നാലുതവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ഒരുതവണയാണ് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്.അതേസമയം ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…