അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവമാണെന്ന് പ്രശംസിച്ച് ന്യൂസിലന്‍ഡ് മന്ത്രിമാര്‍.ഇതിലൂടെ സാധ്യമായത് നീണ്ട് 500 കൊല്ലത്തെ കാത്തിരിപ്പാണെന്നും അവര്‍ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള എല്ലാ ഇന്ത്യക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വമികവാണ്. അതിഗംഭീരമാണ് ക്ഷേത്രം, ഇനിയും ആയിരം കൊല്ലം ഈ ക്ഷേത്രം നിലനില്‍ക്കും. ന്യൂസീലന്‍ഡ് മിനിസ്റ്റര്‍ ഫോര്‍ റെഗുലേഷന്‍ ഡേവിഡ് സീമോര്‍ എഎന്‍ ഐ യോട് പ്രതികരിച്ചു.ഇതേ അഭിപ്രായം തന്നെയാണ് ന്യൂസിലന്‍ഡിന്റെ മിനിസ്റ്റര്‍ ഫോര്‍ എത്നിക് കമ്യൂണീറ്റി മെലീസ്സ് ലീയും പങ്കുവച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക വേണ്ട് അദ്ദേഹം ചെയ്യുന്ന മികച്ച കാര്യങ്ങളാമ് അദ്ദേഹത്തിനെ ലോകം മുഴുവന്‍ ബഹുമാനിക്കുന്നതിന് കാരണമെന്നും അവര്‍ പറഞ്ഞു.ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുളള പല രാജ്യങ്ങളിലുള്ള ഇന്ത്യന്‍ വംശജര്‍ രാമക്ഷേത്ര ഉദ്ഘാടനം ആഘോഷമാക്കുന്നു. പലയിടങ്ങളിലും റാലിയും കരിമരുന്ന പ്രയോഗങ്ങളും സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…