ലോക എയ്ഡ്‌സ് ദിനത്തില്‍ ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തില്‍ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും എന്നാല്‍ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാന്‍ പോവുകയാണ് എന്നും മുഖ്യമന്ത്രി കുറിച്ചു. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകള്‍ നടത്തി വരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് ലോക എയ്ഡ്‌സ് ദിനമാണ്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തില്‍ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാന്‍ പോവുകയാണ്. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകള്‍ നടത്തി വരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് നാം പരിശ്രമിക്കുന്നത്. എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ഇതിലെ ആദ്യ ഭാഗം കൊണ്ടുദ്ദേശിക്കുന്നത്. അണുബാധ കണ്ടെത്തിയവരില്‍ 95 ശതമാനം പേര്‍ക്കും എ.ആര്‍.ടി. ചികിത്സയ്ക്ക് ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇതില്‍ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ഭാഗം അര്‍ത്ഥമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തേയും ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെയുമെത്തിയിരിക്കുന്നു. ബൃഹത്തായ ഈ കര്‍മപദ്ധതി വിജയത്തിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
എച്ച്.ഐ.വി ബാധിതരുടെ സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും കേരളത്തില്‍ എച്ച്.ഐ.വി അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പദ്ധതികള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ ഇടപെടലുകള്‍ നടത്തിവരികയാണ് സര്‍ക്കാര്‍. ഒത്തൊരുമിച്ചു കൊണ്ട് നമുക്കീ രോഗത്തെ ചെറുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…