തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് അച്ഛന്‍ മധുസൂദനന്‍. ജോലി കഴിഞ്ഞ് മകന്‍ ഉടനെ താമസ്ഥലത്തേക്ക് പോകുന്നതാണ് പതിവ്. ആ പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്കൊന്നും ഇല്ല. അവിടേക്ക് പോകണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും. അതുകൊണ്ടാണ് മകളുടെ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതെന്ന് മേഘയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫോണില്‍ സംസാരിച്ചുകൊണ്ടാണ് അവള്‍ ട്രാക്കിലൂടെ നടന്നതെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. അങ്ങിനെയെങ്കില്‍ ആ ഫോണ്‍ കോള്‍ ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കണം. പൊലീസിനും ഐബിക്കും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട്‌പോകാനാണ് തീരുമാനം. മേഘയ്ക്ക് ട്രെയിനിങ് സമയത്ത് പരിചയപ്പെട്ട ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് വിളിക്കുമെന്നുള്ള കാര്യം മകള്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയാണ് മരിച്ച മേഘ. പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മേഘയെ കണ്ടെത്തിയത്.പത്തനംതിട്ട അതിരുങ്കല്‍ സ്വദേശി മധുസൂദനന്റെയും നിഷയുടെയും ഏക മകളായിരുന്നു. 13 മാസം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐ ബി ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…