
മുളന്തുരുത്തി: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളായ യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍.വെട്ടിക്കല്‍ പാറമല കോളനി പാറമലയില്‍ രാജേഷ്, സഹോദരന്‍ ദശരഥന്‍, മകന്‍ അനീഷ് എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.ക്രിസ്മസ് ദിനത്തില്‍ അക്രമിസംഘത്തില്‍പെട്ടവര്‍ തമ്മില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളെയാണ് ഇവര്‍ ആക്രമിച്ചത്. പാറമല കോളനിക്കു സമീപം താമസിക്കുന്ന വെട്ടിക്കല്‍ ഓലിയില്‍ രതീഷ്, സഹോദരന്‍ രാജേഷ് എന്നിവര്‍ വടിവാളും മുളകുപൊടിയും ഉപയോഗിച്ചുള്ള ആക്രമണത്തിനിരയായി നിലവില്‍ ആശുപത്രിയിലാണ്. ക്രിസ്മസ് ദിനത്തില്‍ ലഹരി വില്പനക്കാര്‍ തമ്മില്‍നടന്ന സംഘര്‍ഷത്തിനിടെ ഉച്ചത്തില്‍ അസഭ്യങ്ങള്‍ വിളിച്ചതോടെ കോളനിക്കു സമീപം താമസിക്കുന്ന രതീഷും രാജേഷും ഇത് ചോദ്യംചെയ്യുകയായിരുന്നു.ഇതോടെ ലഹരിമാഫിയ സംഘത്തില്‍ പെട്ടവര്‍ വടിവാളും മുളകുപൊടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്നു.ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ X (Twitter), Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ. അപ്‌ഡേറ്റുകള്‍ അറിയാന്‍ സീ മലയാളം ന്യൂസ് വാട്‌സാപ്പ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











