തിരുവനന്തപുരം: അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കേരള രാഷ്ട്രീയം കടന്നു പോകുമ്‌ബോള്‍ ആദ്യ ഫലസൂചന വന്നു കഴിഞ്ഞു. കോഴിക്കോട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. വൈക്കത്തും കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ് മുന്നിലാണ്. എല്ലാവരും ഉറ്റുനോക്കുന്ന പാലായില്‍ ജോസ് മാണിയാണ് മുന്നേറുന്നത്. എന്നാല്‍ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നേറ്റമാണ് ആദ്യ നിമിഷങ്ങളില്‍ കാണുന്നത്.

ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ ആദ്യ ഫല സൂചന അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. കുമ്മനം രാജശേഖരന്‍ തന്നെയാണ് അവിടെ ലീഡ് ചെയ്യുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്താണ് മുന്നില്‍ നില്‍ക്കുന്നത്.
പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, കെകെ ശൈലജ, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, ജെ മേഴ്‌സികുട്ടിയമ്മ, കുമ്മനം രാജശേഖരന്‍, കെടി ജലീല്‍ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യഘട്ട ഫലസൂചന പുറത്തു വരുമ്‌ബോള്‍ മുന്നിലാണ്.
പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…