ആരോഗ്യം, വിദ്യാഭ്യാസം, സാന്ത്വനം; നാടിന് ഒരു മനുഷ്യന്റെ കരുതൽ

വിളപ്പിൽ: ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, കായികപരിശീലനം, അഗതികൾക്ക് സാന്ത്വനം ഇവയൊക്കെ ഏറ്റെടുത്ത് നടത്തുകയാണ് വിളപ്പിൽ രാധാകൃഷ്ണൻ എന്ന ജനപ്രിയ നേതാവും, അദ്ദേഹം നേതൃത്വം നൽകുന്ന ‘പ്രതീക്ഷ’ എന്ന സംഘടനയും.

നഗരത്തിന്റെ കുപ്പത്തൊട്ടിയെന്ന് വിളിപ്പേരു കിട്ടിയ ഗ്രാമം. സഹനസമരത്തിലൂടെ രാജ്യത്തിന് മാതൃകയായ ജനത. 12 വർഷം നീണ്ടുനിന്ന ചർഫാക്ടറി വിരുദ്ധ സമരത്തിനൊടുവിൽ 2013 ൽ വിളപ്പിൽ ജനത സമര വിജയം നേടി. പക്ഷേ, പിന്നിട്ടുള്ള അവരുടെ ജീവിതം രോഗവും ദുരിതവും നിറഞ്ഞതായിരുന്നു. ആകെയുള്ള സർക്കാർ ആശുപത്രിയിൽ ശുചീകരണ തൊഴിലാളി പോലുമില്ലാതെ ദുർഗന്ധം വമിക്കുന്ന കേന്ദ്രമായി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂൾ. കായിക വിദ്യാഭ്യാസം സ്വപ്നം കണ്ടു കഴിയുന്ന ബാല്യങ്ങൾ. ദാരിദ്ര്യത്തിന്റെ കരിനിഴലിൽ പട്ടിണിയിലായ കുടുംബങ്ങൾ. ഇവരുടെ പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കാൻ ഒരു കൂട്ടായ്മ ഉണ്ടാകണമെന്ന് ഒരു മനുഷ്യ സ്‌നേഹി ആഗ്രഹിച്ചു.

വിളപ്പിൽശാല പുളിയറക്കോണം കേന്ദ്രമാക്കി നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ പ്രസിഡന്റായി ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റാണ് ‘പ്രതീക്ഷ.’ അഞ്ചു വർഷങ്ങൾക്കിപ്പുറം സംഘടനയുടെ കരുതലിൽ ഉയർത്തെഴുന്നേൽക്കുകയാണ് ഇന്ന് വിളപ്പിൽ ഗ്രാമം. വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശുചീകരണം കഴിഞ്ഞ നാലു വർഷമായി ‘പ്രതീക്ഷ’യുടെ മേൽനോട്ടത്തിലാണ്. ഇതിനായി ലോഷൻ, ഡെറ്റോൾ, സോപ്പ് എന്നിവയൊക്കെ സംഘടന തന്നെ വാങ്ങി നൽകുന്നു. കൂടാതെ മൂന്ന് ശുചീകരണ തൊഴിലാളികളെ പ്രതിമാസം ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്. പ്രതിവർഷം 8 ലക്ഷം രൂപയാണ് ഇതിനായി ‘പ്രതീക്ഷ’ ചിലവഴിക്കുന്നത്.

ഗ്രാമത്തിലെ നാല് സർക്കാർ സ്‌കൂളുകളിലെ 1500 വിദ്യാർത്ഥികൾക്ക് ടേബിൾ ടെന്നീസ്, ചെസ്, നീന്തൽ തുടങ്ങി വിവിധ കായികപരിശീലനങ്ങൾക്കായി കഴിഞ്ഞ നാലുവർഷമായി ‘പ്രതീക്ഷ’യുടെ കരുതലുണ്ട്. എഡ്യൂസ്‌പോർട്‌സ് എന്ന രാജ്യാന്തര കായികപരിശീലന ഏജൻസി വഴിയാണ് ഗ്രാമത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വർഷം തോറും 17 ലക്ഷത്തിലധികമാണ് ഇതിന് ചിലവിടുന്നത്. നിർധന രോഗികൾക്ക് ആവശ്യപ്പെടുമ്പോഴൊക്കെ ഡയപ്പറുകൾ, ഭക്ഷ്യധാന്യ കിറ്റുകൾ, ആരോഗ്യ പ്രവർത്തകർക്ക് കുട, വസ്ത്രം തുടങ്ങി’പ്രതീക്ഷ’യുടെ കണ്ണെത്താത്ത ഇടങ്ങളില്ല, മനുഷ്യരും.

വിളപ്പിൽശാല കാവിൻപുറത്ത് ‘പ്രതീക്ഷ’യുടെ കർമ്മ കേന്ദ്രമുണ്ട്. ഇവിടെ വനിതകൾക്കായി വിവിധ തൊഴിൽ മേഖലകളുണ്ട്. തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണം എന്നിവയൊക്കെ ഇവിടെ നടക്കുന്നു. ഇങ്ങനെ അഗതികളുടെ കണ്ണീരൊപ്പി, തലമുറയ്ക്ക് വഴികാട്ടിയായി വിളപ്പിൽ ജനതയ്ക്ക് അരികിലുണ്ട് ‘ വിളപ്പിൽ രാധാകൃഷ്ണൻ’… ഒരു നിയോഗം പോലെ.

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പള്ളിച്ചൽ ഡിവിഷനിൽ ഇടത് സ്ഥാനാർത്ഥിയാണ് വിളപ്പിൽ രാധാകൃഷ്ണൻ. പുത്തൻ ആശയങ്ങൾ, പുതിയ വികസന പദ്ധതികൾ പക്ഷഭേദമില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള കാലം കരുതിവച്ച നിയോഗം

ഫോട്ടോ ക്യാപ്ഷൻ: വിളപ്പിൽശാല സർക്കാർ യുപി സ്‌കൂളിലെ കുട്ടികൾ നീന്തൽ പരിശീലനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…