
ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ പൊതു അവധിയായിരിക്കും കൂടാതെ എല്ലാ ഞായറാഴ്ചയും അവധിയായിരിക്കും
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്. രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ളവര്‍ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ പൊതു അവധിയായിരിക്കും കൂടാതെ എല്ലാ ഞായറാഴ്ചയും അവധിയായിരിക്കും. ഇതല്ലാതെ, പ്രാദേശികമായ അവധികളും ഉണ്ടാകും.
2025 മെയ് മാസത്തിലെ ബാങ്ക് അവധി
മെയ് 1 – (ബുധന്‍) മെയ് ദിനം (തൊഴിലാളി ദിനം), രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം, ബുദ്ധ പൂര്‍ണ്ണിമ, സംസ്ഥാന ദിനം, കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം, മഹാറാണ പ്രതാപ് ജയന്തി,മഹാരാഷ്ട്ര ദിനം എന്നീ കാരണങ്ങളാല്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ബീഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും.
മെയ് 4 – ഞായര്‍
മെയ് 9 – (വെള്ളി) – രബീന്ദ്രനാഥ ടാഗോര്‍ ജയന്തി രബീന്ദ്രനാഥ ടാഗോര്‍ ജയന്തി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ബാങ്കുകള്‍ അടച്ചിരിക്കും.
മെയ് 10 – രണ്ടാം ശനി
മെയ് 11 – ഞായര്‍
മെയ് 12 – (തിങ്കള്‍) – ബുദ്ധ പൂര്‍ണിമ ത്രിപുര, മിസോറാം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി
മെയ് 18 – ഞായര്‍
മെയ് 16 (വെള്ളി) – സിക്കിം സംസ്ഥാന ദിനം സിക്കിമില്‍ ബാങ്കുകള്‍ അടച്ചിരിക്കും
മെയ് 24 – നാലാം ശനി
മെയ് 25 – ഞായര്‍
മെയ് 26 – (തിങ്കള്‍) – കാസി നസ്രുല്‍ ഇസ്ലാമിന്റെ ജന്മദിനം, ത്രിപുരയില്‍ ബാങ്ക് അവധി
മെയ് 29 – (വ്യാഴം) – മഹാറാണ പ്രതാപ് ജയന്തി, മാചല്‍ പ്രദേശില്‍ ബാങ്കുകള്‍ അടച്ചിരിക്കും.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







