ഉസ്മാന് അഞ്ചുകുന്ന്
ബെംഗളൂരു: ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് വന്‍ ആത്മവിശ്വാസം നല്കി കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിന് കനത്ത വിജയം.
അഞ്ചില്‍ നാലു സീറ്റുകളും നേടി വന്‍ ദുരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്- ജെ.ഡി എസ് വിശാല സഖ്യം കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ചിരിക്കുന്നത്. കനത്ത തിരിച്ചടിയാണ് ബി.എസ് യെദൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഉപതെരെഞ്ഞെടുപ്പ് നല്‍കിയത്.മാണ്ഡ്യ, ഷിവമോഗ ബെല്ലാരി തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലും രാമനഗര ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ഇതില്‍ ശിവമോഗയില്‍ മാത്രമാണ് ബി ജെ പിക്ക് കഷ്ടിച്ച് പിടിച്ച് നില്‍ക്കാനായത്. ബെല്ലാരിയില്‍ വിശാല സഖ്യത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് കോണ്‍ഗ്രസ്സിലെ ബെംഗളുരുവിലെ തലമുതിര്‍ന്ന നേതാവു കൂടിയായ വി.എസ് ഉഗ്രപ്പ 2.28255 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയമുറപ്പിച്ചത്.
കഴിഞ്ഞ തവണ ബി.എസ് യെദ്യൂരപ്പ മൂന്നുലക്ഷത്തി ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ശിവമോഗയില്‍ വെറും 52148 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ മകന് കൂടിയായ ബി.വൈ രാഘവേന്ദ്ര കഷ്ടിച്ച് കരകയറിയത്. ആദ്യഫലം അറിഞ്ഞപ്പോള്‍ ഫലം മാറിമറിഞ്ഞ ശിവമോഗയില്‍ ബി -ജെ.പി വിജയമുറപ്പിക്കുകയായിരുന്നു.
മാണ്ഡ്യ ലോക്സഭാ സീറ്റില്‍ ജെ.ഡി എസിലെ ശിവരാമഗൗഡ 2.89371 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയമുറപ്പിച്ചു. ബി.ജെപിയിലെ ഡോ: സിദ്ധരാമയ്യയാണ് ഇവിടെ പരാജയമറിഞ്ഞത്.
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ്സ് -ദള്‍ വിശാല സഖ്യം കനത്ത വിജയം നേടി മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതാകുമാരസ്വാമി മത്സരിച്ച രാമനഗരിയില്‍ 1.57137 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പത്നി വിജയമുറപ്പിച്ചത്. ജാംഖണ്ഡിയില്‍ ജെ.ഡി എസിലെ ആനന്ദ്ന്യാമഗൗഡയും വിജയമുറപ്പിച്ചു.39484 വോട്ടുകള്‍ക്ക് ജെ.ഡി എസ് സഖ്യം ജാംഖണ്ഡി തിരിച്ചു പിടിച്ചു. ബി.ജെ.പിയുടെ ശക്തികേന്ദ്രവും വര്‍ഷങ്ങളായി കൈവശം വെച്ചു പോരുന്ന സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലത്തിലെ ഫലമാണ് കര്‍ണ്ണാടകാ രാഷ്ട്രീയത്തെ ഞെട്ടിച്ചത് 1999 ല്‍ സോണിയാ ഗാന്ധി മത്സരിച്ച് ജയിച്ചതിനുശേഷം പിന്നീടൊരിക്കലും ഈ സീറ്റ് കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നില്ല. ആദ്യമായാണ് ഇവിടെ ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജനവിധി തേടിയത. കോണ്‍ഗ്രസ്സിലെ ഉഗ്രപ്പയുടെ വിജയം 2.28255 റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ്ബെല്ലാരി തിരിച്ചു പിടിച്ചത്. വിജയം കോണ്‍ഗ്രസ്സ് പാളയത്തില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ബി.ജെ.പിയിലെ തല മുതിര്‍ന്ന നേതാവ് കൂടിയായ ശ്രീരാമലുവിന്റെ സഹോദരി ജെ.ശാന്തയായിരുന്നു ബി ജെ.പി സ്ഥാനാര്‍ത്ഥി. റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായ ബെല്ലാരിയിലെ ഫലം ബി.ജെ.പി ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് അടിപതറുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.കര്‍ണ്ണാടകയില്‍ ബി.ജെ പി ക്ക് വന്‍സ്വാധീനമുള്ള പത്തോളം ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും ഇളക്കി പ്രതിഷ്ഠ നടത്താനാവുമെന്നാണ് വിശാല സഖ്യത്തിന്റെ കണക്കുകൂട്ടല്‍.ഇതിലേറെയും മൈസൂരു മേഖലകളിലാണ്. ജാതി വോട്ടുകള്‍ക്ക് വന്‍സ്വാധീനമുള്ള കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ് ഉപതിരഞ്ഞെടുപ്പിനു ശേഷം വിശാല സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന യെദുരപ്പയുടെ കണക്കുകൂട്ടലുകള്‍ തെറ്റി മാത്രമല്ല തലക്കു മീതെ എത്തിയ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും ഇനി കര്‍ണ്ണാടകയില്‍ പ്രതീക്ഷിക്കാം.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














