
ന്യൂഡല്‍ഹി: ഒളിംപിക്സ് അത്ലറ്റിക്സ് ഇനത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണമെഡല്‍ എത്തിച്ചയാളാണ് ഹരിയാന സ്വദേശി നീരജ് ചോപ്ര.ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സ്വര്‍ണമുത്ത്. ജാവലിന്‍ ത്രോയിലായിരുന്നു നീരജ് ചരിത്രം കുറിച്ചത്. ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്സില്‍ രണ്ടാം മെഡല്‍ ജേതാവ് കൂടിയാണ് നീരജ്. മെഡല്‍ നേടിയപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ സ്വന്തം നാട്ടുകാര്‍ തന്നെ ഇപ്പോള്‍ തന്റെ മനസമാധാനം നഷ്ടപ്പെടുത്തുകയാണെന്ന് പരാതിപ്പെടുകയാണ് നീരജ് ചോപ്ര. ഒടുവില്‍ രക്ഷയില്ലാതായപ്പോള്‍ അമേരിക്കയിലേയ്ക്ക് മുങ്ങേണ്ടി വരികയും ചെയ്തു താരത്തിന്.പരിശീലനത്തിനായി ഇന്ത്യ വിട്ട് യു എസിലേയ്ക്ക് പോകേണ്ടി വന്നത് നാട്ടിലെ വിവാഹക്ഷണങ്ങള്‍ പൊറുതിമുട്ടിച്ചതിനാലാണെന്നാണ് നീരജ് വെളിപ്പെടുത്തിയത്. വിവാഹക്ഷണങ്ങള്‍ ശ്രദ്ധ തിരിക്കുന്നുവെന്നും പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് യു എസിലേയ്ക്ക് പോയതെന്നും താരം പറഞ്ഞു. ഒരു വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ടോക്കിയോ ഒളിംപിക്സിനുശേഷം അടുത്തിടെയാണ് നീരജ് യു എസിലേയ്ക്ക് പറന്നത്.കായികതാരങ്ങളായ തങ്ങള്‍ കരിയറിലെ ഭൂരിഭാഗം സമയവും പരിശീലനത്തിനായി കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിട്ടുനില്ക്കുന്നരാണ്. എന്നാല്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയശേഷം തനിക്ക് ചുറ്റും ആളുകള്‍ കൂടാന്‍ തുടങ്ങി. പ്രശംസകള്‍ ചൊരിയാന്‍ തുടങ്ങി. എന്നാലിത് പ്രതീക്ഷകളുടെ അമിതഭാരത്തിലേയ്ക്ക് നയിക്കുകയും അത്ലറ്റുകള്ക്കിടയില് സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതിനാല്‍ പഴയ ശീലങ്ങളിലേയ്ക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും യു എസിലേയ്ക്ക് മടങ്ങിയശേഷം കൂടുതല്‍ ആശ്വാസമുണ്ടെന്നും നീരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഹരിയാനയില്‍ ഇപ്പോള്‍ വിവാഹസീസണാണ്. അതിനാല്‍ തന്നെ പല വിവാഹങ്ങള്‍ക്കും തനിക്ക് ക്ഷണമുണ്ട്. ഇതെല്ലാം തന്നെ തളര്‍ത്തിയിരുന്നു. യു എസില്‍ എത്തിയതോടെ മനസമാധാനത്തോടെ പരിശീലിക്കാന്‍ സാധിക്കുന്നുണ്ടെന്നും സന്തോഷവാനാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







