തൃശൂര്‍: കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ബൈക്കുകളുടെ സാഹസിക പ്രകടനം. മൂന്ന് ബൈക്കുകളിലായി ഏഴ് പേരാണ് അഭ്യാസ പ്രകടനം നടത്തിയത്.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

തൃശൂര്‍ പെരുമ്ബിലാവ് മുതല്‍ കുന്നംകുളംവരെ ഇവര്‍ ബസിന് മുന്നിലൂടെ ബൈക്കോടിച്ചു. ബൈക്ക് യാത്രികര്‍ കല്ലുകൊണ്ട് ബസിന്റെ ഇരുവശങ്ങളില്‍ ഇടിച്ചെന്ന് യാത്രക്കാര്‍ ആരോപിച്ചു. ബസിലെ വനിതാ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി.

ബസ് നിയന്ത്രണം വിട്ട് പോകുമോയെന്ന് ഭയന്നിരുന്നുവെന്ന് ഡ്രൈവര്‍ ബിജു പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ തന്നെ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചിരുന്നെന്നും, തിരിച്ചുപോകുമ്‌ബോള്‍ പരാതി നല്‍കുമെന്നും ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…