നവാഗതനായ സിസി സംവിധാനം ചെയ്ത കൊറോണ ധവാനില്‍ ശ്രീനാഥ് ഭാസിയും ലുക്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊറോണ ജവാന് എന്ന പേര് ഇട്ടിരുന്ന ചിത്രം ഒരു പുതിയ സംഭവവികാസത്തില്‍, നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പേര് കൊറോണ ധവന് എന്ന് പുനര്‍നാമകരണം ചെയ്തു. പാന്‍ഡെമിക്-പ്രേരിത ലോക്ക്ഡൗണ്‍ കാലത്തെ ഒരു എന്റര്‍ടെയ്നറായി ബില്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സുജയ് മോഹന്‍രാജാണ്.. ചിത്രം ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിന് എത്തും.ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ശ്രുതി ജയന്, സീമ ജി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഖദ, ശിവാജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തിലുണ്ട്.റിജോ ജോസഫ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജനീഷ് ജയാനന്ദനാണ്. ബിബിന്‍ അശോക് പശ്ചാത്തല സംഗീതവും എഡിറ്റിംഗ് അജീഷ് ആനന്ദും നിര്‍വ്വഹിക്കുന്നു. ജെയിംസിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് കൊറോണ ധവാന് നിര്‍മ്മിച്ചിരിക്കുന്നത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











