കൊല്ലം : നിരവധി സമരങ്ങൾക്കും, പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള കൊല്ലം നഗരത്തെ,ഇന്നലെ നടന്ന റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളന ബഹുജന റാലി, അക്ഷരാർത്ഥത്തിൽ ചുവപ്പണിയിച്ചു.പ്രവർത്തകരുടെയും ,റെഡ് വാളന്റിയേഴ്‌സിന്റെയും വനിതാ വാളന്റിയേഴ്‌സിന്റെയും പ്രകടന ജാഥ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും നയിച്ചു. ചിട്ടയായി നടന്ന റാലി വൈകുന്നേരത്തോടെ പൊതു സമ്മേളന വേദിയായ എസ് ത്യാഗരാജൻ നഗറിൽ (കണ്ടോന്മെന്റ് മൈതാനം ) എത്തിച്ചേർന്നു.
പൊതുസമ്മേളനം ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭാട്ടാചര്യ എക്സ് ഉത്ഘാടനം ചെയ്തു അഭിസംബോധന ചെയ്യുകയുണ്ടായി. കേന്ദ്ര കമ്മിറ്റി അംഗം എൻ കെ പ്രേമചന്ദ്രൻ എം പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ. കെ എസ് വേണുഗോപാൽ സ്വാഗതവും, സംസ്ഥാന സെക്രട്ടറി എ എ അസിസ്, കേന്ദ്ര കമ്മിറ്റി അംഗമായ ഷിബു ബേബിജോൺ, പി സി വിജയൻ, കെ എസ് ശിവകുമാർ, കെ സണ്ണിക്കുട്ടി, പ്രകാശ് ബാബു, ഇല്ലിക്കൽ അഗസ്തി, ബി രാജാശേഖരൻ, സാലി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
Click To Comment
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












