
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ പാസും മൊബൈല്‍ അപ്പും ഉപയോഗിച്ചുള്ള വിവര ശേഖരണം അടക്കമുള്ള നടപടികളില്‍ വന്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പേരില്‍ വ്യക്തി വിവരങ്ങള്‍ വിദേശ കമ്പനിക്ക് നല്‍കാനാണ് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ഡ് തലത്തില്‍ ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ സ്പ്രിംഗ്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വാണിജ്യ ആവശ്യത്തിന് ഡാറ്റാ നല്‍കില്ലെന്ന ഒരു ഉറപ്പും സര്‍ക്കാരിനില്ല. മാത്രമല്ല ഇത്തരം വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറച്ച് വച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. പണം വാങ്ങിയാണെങ്കിലും അല്ലെങ്കിലും വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്കുന്നതില് ക്രമക്കേട് ഉണ്ട്. ഐടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു,
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…













