
ഹേമാംബിക നഗര്‍ (പാലക്കാട്): നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരുമ്‌ബോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍നിന്ന് അനീഷിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഹൈവേ കവര്‍ച്ച കേസില്‍ ഇയാളെ പാലക്കാട് ഹേമാംബികനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് വാളയാര്‍ പൊലീസ് മരട് അനീഷിനെയും കൂട്ടാളികളെയും പിടികൂടിയത്. തമിഴ്നാട്ടില്‍നിന്ന് വരുന്ന ആഡംബരകാറില്‍ കുഴല്‍പ്പണവും മയക്കുമരുന്നും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് അനീഷിനെയും കൂട്ടാളികളായ കൊല്ലം സ്വദേശി ഷിനു പീറ്റര്‍, പാലക്കാട് വണ്ടിത്താവളം സ്വദേശി കരുണ്‍ ശിവദാസ് എന്നിവരെയും പിടികൂടിയത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







