ഇടുക്കി: മറയൂരില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ കൂടി മുറിച്ചു കടത്തിയതായി റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയോടെയാണ് സംഭവം. മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് രണ്ട് വലിയ ചന്ദന മരങ്ങള്‍ കളവ് പോയത്.ഈ മേഖലകളില്‍ സ്ഥിരമായി ചന്ദനമരങ്ങള്‍ മുറിച്ച് കടത്താറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ മറയൂര്‍ മേഖലയില്‍ നിന്ന് പത്തിലധികം ചന്ദനമരങ്ങളാണ് മോഷണം പോയത്. നിരവധി വാച്ചര്‍മാരും പെട്രോളിങ്ങും നടക്കുന്ന മേഖലയില്‍ നിന്നുമാണ് സ്ഥിരമായി മോഷണം നടക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥയായിട്ടാണ് പലരും കാണുന്നത്.സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം മോഷണം പോയാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാറില്ല. ഇത് മുതലെടുത്താണ് ചന്ദനക്കടത്തുകാര് ഈ മേഖലകളില്‍ സജീവമാകുന്നത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












