ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ MS സൊല്യൂഷന്‍ ഉടമ ശുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കം. എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ട ശുഹൈബ് ഒളിവിലെന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശുഹൈബ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊടുവള്ളിയിലെ MS സൊല്യൂഷനിലും CEO ശുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഇവയില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ട്യൂഷന്‍ സെന്ററുകളും അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്.
മാത്രമല്ല ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എംഎസ് സൊലൂഷന്‍സിന്റെ ക്ലാസുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കര്‍ശന നടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ടേം പരീക്ഷ ചോദ്യപേപ്പര്‍ ഉള്‍പ്പടെ സാങ്കേതിക രീതിയില്‍ തയ്യാറാക്കും. ഗുണനിലവാരം നിലനിര്‍ത്തി മുന്നോട്ടു പോകും. വകുപ്പ് തല സമിതിയുടെ അന്വേഷണത്തിന് അനുസരിച്ച് തുടര്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…