ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം ഇന്നും തുടരും. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് ഹര്‍ജികളില്‍ വാദം തുടരുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നീണ്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. സംസ്ഥാന പദവി പൂര്‍ണ്ണമായും പുനസ്ഥാപിക്കാനാവില്ലെന്നും ലഡാകിനെ കേന്ദ്രഭരണപ്രദേശമായി നിലനിര്‍ത്തുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…