
കൊച്ചി : ജില്ലയില്‍ കോവിഡ് ബാധിതരുടെ ദിവസേനയുള്ള കണക്ക് 3000 കടന്നു. വെള്ളിയാഴ്ച 3198 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദിവസേനയുള്ള കണക്കാണിത്. 976 പേര്‍ രോഗമുക്തരായി. കോവിഡ് സ്ഥിരീകരണ നിരക്ക് 30.84 ആയി ഉയര്‍ന്നു. ആരോ?ഗ്യപ്രവര്‍ത്തകനും സംസ്ഥാനത്തുനിന്ന് എത്തിയ നാലുപേരും രോ?ഗബാധിതരില്‍ ഉള്‍പ്പെടുന്നു. 3193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,101 ആണ്. 2976 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 19,132 ആണ്. 10,371 സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് നല്‍കി.ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 കടന്നതിനാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍പ്പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












