മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകള്‍ ചുരം കയറി ലക്കിടിയിലെത്തി. മൂന്ന് മണിക്കൂറെടുത്താണ് ദൗത്യം പൂര്ത്തിയാക്കിയത്മൂന്നുമാസമായി താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ അടങ്ങിയ ട്രെയിലറുകളാണ് ചുരം കയറിയത്. ഇതിനായി ദേശീയപാത 766ല്‍ താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. 11 മണിക്ക് ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ചുമണിക്ക് അകം പൂര്‍ത്തിയാക്കി.കര്‍ണാടകയിലെ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് വേണ്ടിയുള്ള യന്ത്രോത്പന്നങ്ങളാണ് ട്രെയിലറിലുണ്ടായിരുന്നത്. ഒന്‍പത് ഹെയര്‍പിന്‍ വളവുകളാണ് ചുരത്തിലുള്ളത്. ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ട്രെയിലര്‍ ലക്കിടിയിലെത്തിച്ചത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











