ഡല്‍ഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഇവര്‍ സബ് ഇന്‍സ്പെക്ടറെ മര്‍ദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്‍ക്ക, ഹേംലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കലാപം സൃഷ്ടിച്ച കുറ്റത്തിന് മഹേഷ് ബര്‍വ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടുന്ന രണ്ട് സ്ത്രീകളാണ് എസ് ഐയെ മര്‍ദിച്ചത്. സ്ത്രീകള്‍ സബ് ഇന്‍സ്പെക്ടറെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്‍സ്പെക്ടറുടെ മൊബൈല്‍ ഫോണും യുവതികള്‍ തകര്‍ത്തു.സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…