ഇന്ത്യയിലെ മുന്‍ നിര സ്ലീപ്പ് സൊല്യൂഷന്‍ ദാതാക്കളായ ഡ്യൂറോഫ്‌ളക്‌സ് വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഡ്യൂറോപീഡിക് മാട്രസ്സുകളുടെ ശ്രേണി വിപണിയിറക്കി. നല്ല ഉറക്കം, നല്ല ആരോഗ്യം എന്ന ഡ്യൂറോഫ്‌ളക്‌സിന്റെ മുദ്രാവാക്യത്തില്‍ ഊന്നികൊണ്ട് ഉപഭോക്താക്കള്‍ക്ക് സജീവമായ ഒരു ജീവിതശൈലി മുന്നോട്ട് കൊണ്ടു പോകുന്നതില്‍ നിലവാരമുള്ള ഉറക്കം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കികൊണ്ടു അവര്‍ക്ക് ആവശ്യമുള്ള സ്ലീപ് സൊല്യൂഷനുകള്‍ നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്ത പ്രത്യേക മാട്രസ്സുകളാണ് ഡ്യൂറോപീഡിക് മാട്രസ്സുകള്‍. ഇതിന്റെ പ്രചാരണത്തിനായി തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്ലി കേന്ദ്ര കഥാപാത്രമാകുന്ന നിലവാരമുള്ള സ്ലീപ്പ് സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ഡ്യൂറോഫ്‌ളക്‌സ് കാട്ടുന്ന പ്രതിബദ്ധത എടുത്തു കാട്ടുന്ന ഒരു പുതിയ പരസ്യ ചിത്രം കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ”ആരോഗ്യത്തെ കുറിച്ചും കായികക്ഷമതയെ കുറിച്ചും സംസാരിക്കുമ്പോള്‍ നമ്മുടെ സംഭാഷണങ്ങളില്‍ കടന്നുവരേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും സംഭവിക്കാറില്ല. നിങ്ങള്‍ ജിമ്മില്‍ എന്തു ചെയ്തു അല്ലെങ്കില്‍ എത്രത്തോളം നന്നായി നിങ്ങള്‍ പരിശീലിക്കുന്നു എന്നതു മാത്രമല്ല അത്. അതെപ്പോഴും ജീവിതശൈലിയെ കുറിച്ചായിരിക്കണം. ജീവിതശൈലിയെ കുറിച്ച് സംസാരിക്കുമ്പോള്‍ നിര്‍ണ്ണായകമായ വിഷയം ഉറക്കമാണ്. പരിശീലനത്തോടും നല്ല ഭക്ഷണക്രമത്തോടും നിങ്ങളുടെ ശരീരം പ്രതികരിക്കണമെങ്കില്‍ ആരോഗ്യകരമായ 8 മണിക്കുര്‍ നീളുന്ന ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ഞാന്‍ നന്നായി ഉറങ്ങാറുണ്ട്. ഞാന്‍ ദീര്‍ഘനേരം ഉറങ്ങുന്നത് ഊര്‍ജ്ജസ്വലത തിരിച്ചു പിടിക്കാന്‍ എന്നെ സഹായിക്കാറുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകവും ഇതുതന്നെയാണ്.” പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ ഡ്യൂറോഫ്‌ളക്‌സ് ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…