മുംബൈയില്‍ യുവാവിനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തി. തങ്ങളില്‍ ഒരാളെ തുറിച്ചുനോക്കി എന്നാരോപിച്ചാണ് 28 കാരനെ തല്ലി കൊന്നത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു മരിച്ച റോണിത് ഭലേക്കര്‍. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കുന്നതിന്റെ പേരില്‍ വാക്കേറ്റമുണ്ടായി. പ്രതികള്‍ ബെല്‍റ്റ് കൊണ്ട് തലയില്‍ അടിക്കുകയും ആവര്‍ത്തിച്ച് മര്‍ദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു.യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷാഹു നഗര്‍ പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതികളെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












