തിരുവനന്തപുരം മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ നാടൊന്നിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തില്‍ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ ‘ഞങ്ങള്‍ ലഹരിക്ക് കീഴടങ്ങില്ല’ എന്ന സന്ദേശം നല്‍കാനായി. വിദ്യാര്‍ത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. അവരുടെ ദുസ്വാധീനത്തിന് കീഴ്പ്പെടില്ല എന്ന് ഈ ക്യാമ്പയിനിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.ഈ നാടിന്റെ ഭാവി വിദ്യാര്‍ത്ഥികളിലാണ്. ആ ഭാവി തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലൂടെ എല്ലാവരെയും കാണിച്ചുകൊടുത്തു. ഇന്നത്തോടു കൂടി നാം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നവംബര്‍ 14 മുതല്‍ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യന്‍കാളി സ്‌ക്വയര്‍ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയില്‍ മന്ത്രിമാരും ജനപ്രതിനിധികളും കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളും പൊതുജനങ്ങളും കണ്ണിചേര്‍ന്നു. സ്‌കൂളുകളിലെ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കാളികളായി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












