മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ കസ്റ്റഡിയില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കടവന്ത്ര പൊലീസാണ് നിസാര്‍ മേത്തറെ കസ്റ്റഡിയിലെടുത്തത്.പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏര്‍പ്പെടുത്തിയ ആളാണ് നിസാര്‍ മേത്തര്‍. കണ്ണൂര്‍ സ്വദേശിയാണ്. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിസാറിന്റെ പെരുമാറ്റ രീതി മാറി അശ്ലീല സന്ദേശം അയക്കാന്‍ തുടങ്ങി. മാധ്യമ പ്രവര്‍ത്തക വിലക്കിയിട്ടും നിസാര്‍ പിന്മാറിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.നിസാര്‍ മേത്തര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന ആകേഷപം ഉയര്‍ന്നിരുന്നു. നിസാര്‍ മേത്തറുടെ ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയിട്ടും കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയില്ലായിരുന്നു. പൊലീസ് മാത്രമല്ല പിഡിപിയും പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലാണ്. വാര്‍ത്ത പുറത്തുവന്നിട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…