തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുേമ്പാള്‍ അതിന്റെ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല ഇനി മുതല്‍ വില്‍ക്കുന്നയാള്‍ക്ക്. നിലവില്‍വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ ചുമതല. വാഹനം വാങ്ങുന്നവര്‍ ഉടമസ്ഥാവകാശം മാറ്റാന്‍ തയാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാം.വാങ്ങുന്നയാള്‍ അപേക്ഷനല്‍കിയില്ലെങ്കില്‍ ഉടമസ്ഥാവകാശം പഴയ ഉടമയുടെപേരില്‍ തുടരും. ഇന്‍ഷുറന്‍സില്ലാതെ അപകടത്തില്‍പ്പെടുകയോ കുറ്റകൃത്യങ്ങള്‍ക്കായിവാഹനം ഉപയോഗിക്കുകയോചെയത്ാല്‍ പഴ യ ഉടമ ഉത്ത രവാദിത്വം വഹിക്കേണ്ടിവരും.നികുതികുടിശിക ഈടാക്കാന്‍ ഉടമയുടെ പേരില്‍ റവന്യൂറിക്കവറിവരെ ഉണ്ടാകും. പുതിയസംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകും.കേന്ദ്രഉപരിതലഗതാഗതമന്ത്രാലയത്തിന്റെ വാഹന്‍എന്ന സോഫ്റ്റ് വെയറിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്ഓഫീസുകള്‍ മാറുന്നതോടെയാണ്പുതിയ രീതി നിലവില്‍ വരുന്നത്

എങ്ങനെ രജിസ്റ്റര്‍ചെയ്യാം ?
വാഹനംവില്‍ക്കുമ്പോള്‍രജിസ്‌ട്രേഷന്‍ രേഖകള്‍ അതത്മാട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളില്‍ ഉടമയ്ക്ക് സമര്‍പ്പിക്കാം.പുതിയ ഉടമയുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍നമ്പര്‍എന്നിവ സഹിതമാണ്അപേക്ഷ നല്‍കേïത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനല്‍കും. വാഹനത്തിന്റെരേഖകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതിയ ഉടമതാമസിക്കുന്ന സ്ഥലത്തെമോട്ടോര്‍ വാഹനവകുപ്പ് ഓഫിസിലേക്ക് കൈമാറും.അപേക്ഷ സ്വീകരിക്കുേമ്പാള്‍ പുതിയ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും.ഈ നമ്പര്‍ കൈമാറിയാല്‍മാത്രമേ ഓഫിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ. ഒരാള്‍അറിയാതെ അയാളുടെ പേരിലേക്കവാഹന രജിസ്‌ട്രേഷന്‍മാറ്റുന്നത് ഒഴിവാക്കാനാണ്ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.ആറ്റിങ്ങല്‍, കഴക്കൂട്ടം, കാട്ടാക്കട ഓഫിസുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സോഫ്റ്റ്‌വെയര്‍പ്രവര്‍ത്തിച്ച് തുടങ്ങും.മറ്റു ഓഫിസുകളിലേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…