ലക്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ പിതാവ് മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഗ്‌നിക്കിരയാക്കി. നാലുമുതല്‍ പത്ത് വയസ് വരെയുള്ള മൂന്ന് പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരഹത്യയ്ക്കിരയായത്.
രണ്ട് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഇരുമ്പ് ചുറ്റികയുപയോഗിച്ച് പെണ്‍കുട്ടികളുടെ തല തകര്‍ത്തതിന് ശേഷം പാചകവാതകമുപയോഗിച്ചാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യത്തിനടിമയായ ഇയാള്‍ കുറ്റകൃത്യം നടത്തുന്ന സമയത്തും മദ്യപിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ദീപാവലിയ്ക്ക് ഭാര്യ മറ്റ് രണ്ടുമക്കളുമായി സ്വന്തം വീട്ടില്‍ പോയതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…