തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് ജയില്‍ ചാടിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ശനിയാഴ്ച ഉച്ചയോടെ ഭാര്യയോടും മകനോടൊപ്പമാണ് ഇയാള്‍ കോടതിയിലെത്തിയത്.

ഈ മാസം ഏഴിന് ജയില്‍ വളപ്പിലെ അലക്കു കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ രക്ഷപെടുകയായിരുന്നു. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പോലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണശാലയില്‍ പോയ സമയത്താണ് ഇയാള് രക്ഷപ്പെട്ടത്.

2017ല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കിയി രുന്നു എങ്കിലും വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. സംഭവത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒരു പെഗ് പോലുമടിക്കണ്ട, ഈ ബിവറേജസില്‍ ചെന്നാല്‍ കറങ്ങി വീണിരിക്കും; പരീക്ഷിച്ചുനോക്കുന്നുണ്ടോ?

കുമളി: അടിച്ചു ഫിറ്റായി മദ്യപാനികള്‍ റോഡരികില്‍ വീണ് കിടക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍…