
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി ആറു ചാക്കുകള്‍ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴി. വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പ്രദര്‍ശിപ്പിക്കുന്നില്ല.അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റിയാണ് പിരിച്ചു വേണ്ടത് ഞാന്‍ ഇതുവരെ കൊണ്ടുവന്ന ഒമ്പത് ചാക്കില്‍ മൂന്ന് ചാക്ക് ജില്ലാ ട്രഷറര്‍ മൂന്നുപേര്‍ക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധര്‍മ്മരാജന്‍ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകള്‍ ഓഫീസില്‍ നിന്ന് കൊണ്ടുപോയത്ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, സുജേഷ് സേനന്‍ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകള്‍ക്കും നേതൃത്വം കൊടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയി. ഒരുമാസത്തിനുശേഷം ആയിരുന്നു ഇത് നടന്നത്. ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറിന്റെ കാറിലായിരുന്നു ഒന്നരക്കോടി കൊണ്ടുപോയത്. ഹരിയും സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നു.ഈ പണം ആരെല്ലാം ചേര്‍ന്ന് വീതം വെച്ചു എന്ന് പോലീസ് അന്വേഷിക്കണം. മൂന്ന് കെട്ട് ചാക്കില്‍ നേരത്തെ പണം കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യില്‍ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേര്‍ന്നാണ് വീതം വെച്ചതെന്നും അന്വേഷിക്കണമെന്നും തന്റെ പക്കലുള്ള എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്നും തിരൂര്‍ സതീഷ് പറഞ്ഞു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







