ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷസഖ്യത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണാടകയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചെന്നൈയിലെത്തി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ സന്ദര്‍ശിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് സ്റ്റാലിന് പൂര്‍ണ്ണ പിന്തുണറിയിച്ചു. .മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജെഡിഎസ് മുന്നേറ്റം പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ഊര്‍ജമേകിയെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍.
തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സ്റ്റാലിനും പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജിയുമായും സിപിഎം പിന്തുണ തേടി സീതാറാം യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ ബിജെപി വരുദ്ധ മഹാസഖ്യത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണ് ടിഡിപി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ നീക്കം.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














