മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്ലര്‍ എന്ന ചിതത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഈ ചിത്രം രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.വന്‍ പ്രദര്‍ശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.ഇതിനിടയില്‍ മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശനത്തിയിരുന്നു. ഗരുഡനും, ഫീനിക്‌സും. രണ്ടു ചിത്രങ്ങളും അഭിപ്രായത്തിലുംപ്രദര്‍ശനശാലകളിലും മികച്ച മുന്നേറ്റമാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ പിന്‍ബലവും അബ്രഹാം ഒസ് ലറിനെ പ്രേഷകരുടെ ഇടയില്‍ ഏറെ പ്രതീഷയുണര്‍ത്താന്‍ സഹായിച്ചിരിക്കുകയാണ്.നിരവധി ദുരൂഹതകളും, സസ്പെന്‍സും നിറഞ്ഞ മെഡിക്കല്‍ ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്.അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.ജയറാമിന്റെ ‘ അബ്രഹാം ഒസ് ലര്‍ ‘ .അല്‍പ്പം ഇടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെഅഭിനയ ജീവിതത്തിലെ അവിസ്മരണീയകഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഒസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍.തന്റെ അഭിനയ ജീവിതത്തില്‍ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാതവുമായിട്ടാണ് ജയറാം വീണ്ടും തന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്.കുടുംബ സദസ്സ്യകളിലെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രത്തിലൂടെ എത്തുന്നത്. ഇത്തരമൊരു ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതും ഇതാദ്യമാണ്. ഇനിയങ്ങോട്ട് ജയറാമിന്റെ ഇത്തരം പവര്‍ഫുള്‍ കഥാപാത്രങ്ങളെ പ്രതീക്ഷിക്കാം. ഡിസ്ട്രിക് സൂപ്രണ്ട് (ഡി. സി. പി) അബ്രഹാം ഒസ് ലര്‍ ‘ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണമാണ് ഈ ചിത്രത്തിലൂടെ നിര്‍വ്വഹിക്കുന്നത്.ഏറെ നിര്‍ണ്ണായകമായചിലവഴിത്തിരിവുകളും, അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകര്‍ക്ക് വലിയ കൗതുകം നല്‍കുന്നതായിരിക്കും.ഇപ്പോള്‍ തമിഴ്, തെലുങ്കു ഭാഷകളില്‍ സജീവമായജയറാമിന്റെമലയാളത്തിലെ സാന്നിദ്ധ്യം അത്രയും വ്യത്യസ്ഥമായ ചിത്രങ്ങളില്‍ ആയിരിക്കും.അര്‍ജുന്‍ അശോകന്‍, സൈജുക്കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരാ രാജന്‍, ദര്‍ശനാനായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ ആര്യാസലിം ,എന്നിവരും പ്രധാന താരങ്ങളാണ്.ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥസംഗീതം- മിഥുന്‍ മുകുന്ദ് , ഛായാഗ്രഹണം -തേനി ഈശ്വര്‍, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, കലാസംവിധാനം -ഗോകുല്‍ദാസ്’ മേക്കപ്പ് – റോണക്‌സ് സേവ്യര്‍.കോസ്റ്റും – ഡിസൈന്‍ – അരുണ്‍ മനോഹര്‍ ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – റോബിന്‍ വര്‍ഗീസ്, രജീഷ് വേലായുധന്‍,എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്. പ്രൊഡക്ഷന്‍ എക്‌സിക്യട്ടിവ് പ്രസാദ് നമ്ബ്യാങ്കാവ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.നേരമ്‌ബോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനം, മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍ മെഗാ മീഡിയാ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…