
ബംഗളൂരു: മുതിര്‍ന്ന പൗരന്മാരും അസുഖബാധിതരും മാസ്ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന് പിന്നാലെയാണ് നിയന്ത്രണം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്നു. എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു. 60 വയസിനു മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും മറ്റ് രോഗാവസ്ഥയിലുള്ളവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.’- അദ്ദേഹം വ്യക്തമാക്കി.’സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. പരിശോധന കൂട്ടിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.’- മന്ത്രി നിര്‍ദേശം നല്കി.അതേസമയം, ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 1828 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 4.46 കോടിയാളുകളാണ് രോഗമുക്തി നേടിയത്. അതായത് 98.81 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 5.3 ലക്ഷം പേര് വൈറസ് ബാധ മൂലം മരണമടഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







