വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍
ത്തങ്ങള്‍ക്ക് കൂടി ഈതിരഞ്ഞെടുപ്പും രാജ്യവുംസാക്ഷിയായി. രാജ്യത്തിന്റെചരിത്രത്തിലാദ്യമായി യു.എസ് കോണ്‍ഗ്രസിലേക്ക് രണ്ട് മുസ്‌ലീം വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍അഭയാര്‍ഥിയായ 37 കാരി ലാന്‍ഒമറും പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളായ 42കാരിറാഷിദ ത്‌ലായിുമാണ് യു.എസ്‌കോണ്‍ഗ്രസിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. ഇരുവരുംഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളാണ്. മിനിസോട്ടയിലെ മിനിപോളിസില്‍ നിന്നാണ് ലാന്‍ഒമര്‍ തിരഞ്ഞെടുക്കപ്പെട്ടത്.തോല്‍പിച്ചതാകട്ടെ യു.എസ്‌കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലീം എന്നഖ്യാതിയുള്ള കെയ്ത്ത് എല്ലിസണെയും. എന്നാല്‍, ത്‌ലായിബിന്റെവിജയം നേരത്തെ പ്രവചിക്കപ്പെട്ടിരുന്നതാണ്.

യു.എസ്. ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കുമുള്ളഅംഗങ്ങളെ തിരഞ്ഞെടുക്കാനുള്ളവോട്ടെടുപ്പിന്റെ ഫലംവന്നുകൊണ്ടിരിക്കുകയാണ്. ഉപരിസഭയായ സെനറ്റില്‍ പ്രസിഡന്റ്ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുംജനപ്രതിനിധി സഭയായകോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക്പാര്‍ട്ടിയും മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. ജനപ്രതിനിധിസഭയിലെ ആകെയുള്ള435 സീറ്റുകളില്‍ 219 സീറ്റുകളില്‍ഡെമോക്രാറ്റുകളും 193 സീറ്റുകളില്‍റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളും മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…