Blitz in Colombo offer a glimpse into the future for Prithvi Shaw

 

 

വരാന്‍ പോകുന്നരഞ്ജി ട്രോഫി സീസണുള്ള മുംബൈ ടീമിനെ ഇനി യുവ താരം പൃഥ്വി ഷാ നയിക്കും. മുതിര്‍ന്ന ഇന്ത്യന്‍ താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയും ഈ ടീമിലുണ്ട്.വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെലക്ഷന്‍ കമ്മറ്റി ടീം പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.എന്നാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫിയില്‍ കളിക്കില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തിരിച്ചുവരവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ 20 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പട്ടികയില്‍ ഹാര്‍ദിക്കിന്റെ പേര് ഉണ്ടായിരുന്നില്ല. ടീമിന്റെ നായകനായി കേദാര്‍ ദേവ്ധറിനെയും വിഷ്ണു സോളങ്കിയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി 10 നാണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്.കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് മുതല്‍ ഹാര്‍ദിക് ടീമിന് പുറത്താണ്. നട്ടെല്ലിന്റെ പരുക്കു മൂലം ഹാര്‍ദിക് വിശ്രമത്തിലായിരുന്നു. നേരത്തെ ടി20 ലോകകപ്പില്‍ ബൗള്‍ ചെയ്യാതിരുന്നതിന് താരം നിരവധി് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.28-കാരനായ ഹാര്‍ദിക് 2018 ഡിസംബറിന് ശേഷം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല.എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിയില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായി തന്റെ കന്നി അരങ്ങേറ്റം നടത്താനൊരുങ്ങുന്ന ഹാര്‍ദിക് ഇനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഹാര്‍ദിക്കിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം നടക്കാതിരുന്ന ടൂര്‍ണമെന്റ് ജനുവരി 13 നാണ്്് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ രാജ്യത്തുടനീളമുള്ള മൂന്നാമത്തെ തരംഗം കാരണം വീണ്ടും മാറ്റിവച്ചിരുന്നു.ബറോഡ സ്‌ക്വാഡ്: കേദാര്‍ ദേവ്ധര്‍, വിഷ്ണു സോളങ്കി, പ്രത്യുഷ് കുമാര്‍, ശിവാലിക് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ, അഭിമന്യുസിംഗ് രജ്പുത്, ധ്രുവ് പട്ടേല്‍, മിതേഷ് പട്ടേല്‍, ലുക്മാന്‍ മെരിവാല, ബാബാസഫിഖാന്‍ പത്താന്‍ (WK), അതിത് ഷെത്ത്, ഭാര്‍ഗവ് ഭട്ട്, എസ്. കാര്‍ത്തിക് കകഡെ, ഗുര്‍ജിന്ദര്‍സിംഗ് മാന്‍, ജ്യോത്സ്‌നില്‍ സിംഗ്, നിനാദ് രത്വ, അക്ഷയ് മോര്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…