ബ്രിസ്‌ബേന്‍: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. 6 റണ്‍സിനാണ് ഇന്ത്യയുടെ ജയം.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. ഓപ്പണര്‍ രാഹുല്‍ 57 റണ്‍സും മദ്ധ്യനിര താരം സൂര്യകുമാര്‍ യാദവ് 50 റണ്‍സും നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 4 വിക്കറ്റ് വീഴ്ത്തി.ഇന്ത്യ ഉയര്‍ത്തിയ മികച്ച വിജയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഓസീസിന് മദ്ധ്യനിരയുടെ തകര്‍ച്ച വിനയായി. ഒരു ഓവറില്‍ 4 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. 20 ഓവറില്‍ ഓസ്‌ട്രേലിയ 180 റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാറിന് 2 വിക്കറ്റ് ലഭിച്ചു. 54 പന്തില്‍ 76 റണ്‍സ് നേടിയ ക്യാപ്ടന്‍ ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 18 പന്തില്‍ 35 റണ്‍സ് നേടി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












