
പ്രാവിഡന്‍സ്: ഏഷ്യാ കപ്പില്‍ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി.ആതിഥേയര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ആദ്യ സന്നാഹത്തില്‍ യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവ നിര കെട്ടുകെട്ടിച്ചത്. 108 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും വിന്‍ഡീസിനെതിരേ അത് ഇന്ത്യക്കു തിരിച്ചടിയായില്ല. മധ്യനിരയും ലോവര്‍ ഓര്‍ഡറും ബാറ്റിങില്‍ മികച്ച സംഭാവന നല്‍കിയതോടെ ഇന്ത്യന്‍ വിജയം എളുപ്പമായി മാറുകയായിരുന്നു. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. നിലവില്‍ ഏറ്റവുധികം തവണ കിരീടമുയര്‍ത്തിയ ടീമും ഇന്ത്യ തന്നെയാണ്.വെസ്റ്റ് ഇന്‍ഡീസിനെതിരായ സന്നാഹ മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 278 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിങും (9), ആംക്രിഷ് രഘുവംശി (1) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മധ്യനിരയും ലോവര്‍ ഓര്‍ഡറും ചേര്‍ന്ന് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







