വടപുതൂര്‍,കോയമ്പത്തൂര്‍ : ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയം (RAWE) യുടെ ഭാഗമായി അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിലെ വിദ്യാര്‍ത്ഥി സംഘം ഒക്ടോബര്‍ 30, 2025-ന് വടപുതൂര്‍ ഗ്രാമത്തില്‍ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തല്‍ (Participatory Rural Appraisal – PRA) പരിപാടി നടത്തി. ഗ്രാമവാസികളുടെയും വിദ്യാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.പരിപാടിയുടെ ഭാഗമായി മൊബിലിറ്റി മാപ്പും (Mobility Map) സീസണല്‍ കലണ്ടറും (Seaosnal Calendar) തയ്യാറാക്കി. ഗ്രാമത്തിന്റെ പ്രധാന കൃഷിയുടെ സീസണുകള്‍, സാമൂഹിക സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് കര്‍ഷകര്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ടീം അവ വിശകലനം ചെയ്തു.പരിപാടിയുടെ പ്രധാന ലക്ഷ്യം ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കൃഷി രീതികള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവ മനസ്സിലാക്കുക എന്നതായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമജീവിതത്തെ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.അമൃത കാര്‍ഷിക കോളേജിലെ ഡീന്‍ ആയ ഡോ. സുധീഷ് മണാലിന്റെയും , മറ്റു അധ്യാപകരുടെയും മാര്‍ഗനിര്‍ദേശത്തോടെ വിദ്യാര്‍ത്ഥികളായ മാധേഷ്,നിതീഷ് ,മധന്‍ ,ഹരി സൂര്യ ,ദക്ഷിണ, അഞ്ജിത , ഷണ്മുഖവര്‍ഷിനി, ദര്‍ശിനി,അനന്യ ,ശ്രീ ലക്ഷ്മി എന്നിവരും ചേര്‍ന്നാണ് ഈ പരിപാടി വിജയകരമായി നടത്തിയത് . കര്‍ഷകര്‍ വിദ്യാര്‍ത്ഥികളുടെ ഈ ശ്രമത്തെ പ്രശംസിച്ചു, ഭാവിയില്‍ ഇത്തരത്തിലുള്ള പ്രായോഗിക പഠനങ്ങള്‍ കൂടുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…

